us

വാഷിംഗ്ടൺ: യു.എസിൽ ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ യു.എസിന്റെ സഖ്യ രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ചു. തീരുമാനം പിറകിലേക്ക് വച്ച ചുവടായിപ്പോയി എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. തീരുമാനം ഭയപ്പെടുത്തുന്നതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. നിയമപരവും സുരക്ഷിതവുമായ ഗർഭഛിദ്രം മൗലികാവകാശമാണെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻഡെ ഓർമ്മിപ്പിച്ചു.