earthquake

ദുബായ്: ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇറാൻ നടുങ്ങി. പ്രാദേശിക സമയം രാവിലെ 7.37നാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് എട്ടു കിലോമീ​റ്റർ താഴ്ചയിൽ തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്ക് കിഴക്കൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.

An estimated Mw 5.5-5.8 earthquake struck off the coast of southern Iran. It is one of the strongest in a long seismic sequence. Reportedly felt in Dubai, UAE, Bahrain and Qatar. pic.twitter.com/kXWM6B8Djv

— GeoGeorge (@GeoGeorgeology) June 25, 2022

ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ഏകദേശം 6 - 7 സെക്കന്റോളം നീണ്ട പ്രകമ്പനം മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. മുമ്പ് അനുഭവപ്പെട്ടിട്ടുള്ള പ്രകമ്പനങ്ങളെക്കാളും ശക്തമായിരുന്നു ഇന്നത്തേതെന്ന് പലരും സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു.