india-cricket

ലെസ്റ്റർ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​മ​ത്സ​ര​ത്തി​നു​ ​മു​മ്പു​ള്ള​ ​ച​തു​ർ​ദി​ന​ ​സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ​ ​ലെ​സ്റ്റ​ർ​ ​ഷെ​യ​റി​നെ​തി​രെ​ ​ഇ​ന്ത്യ​ മികച്ച ലീഡിലേക്ക്. 80/1 എന്ന നിലയിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 264/7 എന്ന നിലയിലാണ്. ഇന്ത്യയുടെ ആകെ ലീഡ് ഇപ്പോൾ 266 ആയി. ലെസ്റ്റർ ഷെയറിനായി കളത്തിലിറങ്ങിയ ഇന്ത്യൻ പേസർ നവദീപ് സൈനി മൂന്ന് വിക്കറ്റ് വീഴ്ത്തി. കമലേഷ് നഗർകോട്ടി 1 വിക്കറ്റെടുത്തു. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയ ശ്രീകർ ഭരത് 43 റൺസെടുത്തു. ശ്രേയസ് അയ്യർ 30ഉം ഹനുമാ വിഹാരി 20 റൺസുമെടുത്തു. വിരാട് കൊഹ്‌ലി 27 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ലെസ്റ്റർ ഷെയർ ഒന്നാം ഇന്നിംഗ്സിൽ 244 റൺസിന് ഓൾഔട്ടായി.