
|
കൽപ്പറ്റ: രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്നത് മോദി സർക്കാരിന്റെ അജൻഡയാണെന്നും സംഘപരിവാറിന്റെ ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച രാഹുൽ ഗാന്ധിയുടെ വയനാട്ടെ ഒാഫീസ് സന്ദർശിച്ച ശേഷം കൽപ്പറ്റ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രസമ്മേളനത്തിൽ ക്ഷുഭിതനായി
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചുമരിൽ ഉറപ്പിച്ച ഗാന്ധി ചിത്രം നിലത്തുവീണത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച ദേശാഭിമാനി ലേഖകനോട് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി. അക്രമം നടന്നതിനു തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളിൽ വന്ന ചിത്രത്തിൽ ഗാന്ധിജിയുടെ പടം ചുമരിൽത്തന്നെ കാണാമായിരുന്നെന്നും പിന്നീടാണ് ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങൾ വന്നതെന്നും ലേഖകൻ പറഞ്ഞതോടെയാണ് പ്രതിപക്ഷ നേതാവ് രോഷാകുലനായത്. വൈകാരികമായ പ്രശ്നത്തിൽ ഇത്തരത്തിൽ ചോദിച്ചിട്ടും ഇറക്കിവിടാത്തത് മര്യാദകൊണ്ടാണെന്ന് സതീശൻ പറഞ്ഞു. വാർത്താസമ്മേളനം അവസാനിപ്പിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കളിൽ ഒരാൾ ചില മാദ്ധ്യമപ്രവർത്തകരുമായി വാക്കേറ്റത്തിലേർപ്പെട്ടു.
എസ്.എഫ്.ഐ പ്രവർത്തകരെ രക്ഷിക്കാൻ അണിയറയിൽ ചരടുവലിച്ചശേഷം പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ല.
|