ഭാരതീയ വ്യോമ സേനയിൽ അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24ന് പത്തു മണിക്ക് ആരംഭിച്ച് ജൂലായ് 5ന് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.

agniveer

1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവർക്ക് സെലക്ഷൻ ടെസ്റ്റിനായി അപേക്ഷിക്കാൻ അർഹതയുണ്ട്. കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും ഇന്റർമീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.