yogi

ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്‌റ്റർ അടിയന്തരമായി തിരികെയിറക്കി. വാരണാസിയിൽ നിന്നും ലക്‌നൗവിലേക്ക് പുറപ്പെട്ട ഹെലികോപ്‌റ്ററിൽ പക്ഷി വന്നിടിച്ചതിനെ തുടർന്നാണ് ഹെലികോപ്‌റ്റർ തിരികെയിറക്കേണ്ടി വന്നത്. വാരണാസിയിലെ വിവിധ വികസന പ്രവർ‌ത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനും ക്രമസമാധാന കാര്യങ്ങൾ അവലോകനം ചെയ്യാനുമാണ് ശനിയാഴ്‌ച യോഗി ആദിത്യനാഥ് വാരണാസിയിലെത്തിയത്. സംഭവത്തെ തുട‌ർന്ന് മുഖ്യമന്ത്രി വിശ്രമ മന്ദിരത്തിലേക്ക് തിരികെ പോയി. പിന്നീട് മറ്റൊരു വിമാനം വരുത്തി യോഗി യാത്ര തുടർന്നു.

രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമ്മുവിന്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് രാജ്യ തലസ്ഥാനത്തെത്തിയ ശേഷമാണ് ശനിയാഴ്‌ചയോടെ യോഗി വാരണാസിയിലെത്തിയത്. ഔദ്യോഗിക പരിപാടികൾക്ക് ശേഷം മടങ്ങാനൊരുങ്ങവെയാണ് അപ്രതീക്ഷിതമായി പക്ഷി ഹെലികോപ്‌റ്ററിൽ വന്നിടിച്ച് യാത്രാ തടസമുണ്ടായത്.