
ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 29ന് ചിത്രം തിയേറ്ററുകളിലെത്തും.
പെൻ ആന്റ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിൽ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.
വിനയ് ഫോർട്ട് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവയ്ക്കുകയായിരുന്നു.
കാശ്മീരി നടി ശെയ്‌ലി കൃഷ്ണയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രചന-കൃഷ്ണദാസ് പങ്കി. സംഗീതം രമേശ് നാരായണൻ. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.