
ന്യൂഡൽഹി: ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ചുവരെ നീട്ടി. സെസ് പിരിവ് ഈ മാസം അവസാനിക്കാനിരിക്കെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നാലു വർഷംകൂടി സെസ് പിരിവ് തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി വരുമാനത്തിൽ കുറവുണ്ടായതിനെതുടർന്ന് എടുക്കേണ്ടിവന്ന വായ്പകൾ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാർച്ചുവരെ പിരിവ് തുടരാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യതക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഇതോടെ, പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർ സൈക്കിളുകൾ, വിമാനം, ഉല്ലാസക്കപ്പലുകൾ, ആഢംബര വാഹനങ്ങൾ എന്നിവയ്ക്കുമേലുള്ള അധിക ബാദ്ധ്യത തുടരും.