police

വയനാട്: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ മാർച്ചിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കൽപറ്റ എംഎൽ‌എ ടി.സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള‌ള ഉദ്യോഗസ്ഥനായ സ്‌മിബിനെതിരെയാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സ്‌മിബിനെ സസ്‌പെൻഡ് ചെയ്‌തത്.

യുഡിഎഫ് പ്രവർത്തകർക്കൊപ്പം ചേർന്ന് സ്‌മിബിൻ പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി,​ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിടാൻ ശ്രമിച്ചു,​ ഒപ്പം ഒരു സിപിഒയുടെ യൂണിഫോമിൽ പിടിച്ച് ലാത്തി തട്ടിയെടുത്തു. സ്‌മിബിനെതിരെ വകുപ്പുതല നടപടിയുമുണ്ടാകുമെന്നാണ് വിവരം.