jj


ഇം​ഗ്ളീ​ഷ് ​ഈ​സ്റ്റ് ​ഇ​ന്ത്യാ​ ​
ക​മ്പ​നി​യു​ടെ​ ​പ​ര​മാ​ധി​കാ​രം​ ​അം​ഗീ​ക​രി​ക്കാ​തെ,​​​ ​അ​വ​രോ​ടു​ ​യു​ദ്ധം​ചെ​യ്ത​ ​ധീ​ര​നാ​യ​ ​ത​മി​ഴ് ​നാ​ട്ടു​രാ​ജാ​വ്.​ 39​-ാം​ ​വ​യ​സ്സി​ൽ​ ​ബ്രി​ട്ടീ​ഷു​കാ​ർ​ ​തൂ​ക്കി​ലേ​റ്റി.​ 1565​ ​ൽ​ ​വി​ജ​യ​ന​ഗ​ര​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​പ​ത​ന​ത്തോ​ടെ​ ​തെ​ക്കോ​ട്ടു​ ​പ​ലാ​യ​നം​ ​ചെ​യ്ത് ​ത​മി​ഴ്നാ​ട്ടി​ലെ​ ​തി​രു​നെ​ൽ​വേ​ലി​ ​മേ​ഖ​ല​യി​ലേ​ക്ക് ​കു​ടി​യേ​റി​യ​ ​കു​ടും​ബ​മാ​യി​രു​ന്നു​ ​ക​ട്ട​ബൊ​മ്മ​ന്റേ​ത്.​ ​ക്ര​മേ​ണ​ ​ക​ട്ട​ബൊ​മ്മ​ന്റെ​ ​കു​ടും​ബം​ ​പാ​ള​യ​ക്കാ​ര​ർ​ ​പ​ദ​വി​യി​ലെ​ത്തി.​ ​പ​ല​ ​ഗ്രാ​മ​ങ്ങ​ൾ​ ​ചേ​ർ​ന്ന​താ​ണ് ​പാ​ള​യം.​ ​അ​വ​യു​ടെ​ ​മു​ഖ്യ​നാ​യ​ ​പാ​ള​യ​ക്കാ​ര​ർ​ക്കാ​യി​രു​ന്നു​ ​ക​രം​പി​രി​വി​നു​ള്ള​ ​അ​ധി​കാ​രം.
ക​ട്ട​ബൊ​മ്മ​ൻ​ ​പാ​ള​യ​മു​ഖ്യ​ൻ​ ​അ​ഥ​വാ​ ​നാ​ട്ടു​രാ​ജാ​വാ​യ​ ​കാ​ല​ത്ത്,​​​ ​ഈ​സ്റ്റ് ​ഇ​ന്ത്യാ​ ​ക​മ്പ​നി​ ​കൃ​ഷി​ക്കാ​രി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​നി​കു​തി​ ​പി​രി​വ് ​തു​ട​ങ്ങി.​ ​അ​തു​വ​രെ​ ​പാ​ള​യ​ക്കാ​ര​ർ​ ​നാ​ട്ടു​മു​ഖ്യ​ന്മാ​രാ​യി​ ​ഭ​രി​ച്ചി​രു​ന്ന​ ​പ​ല​ ​ഗ്രാ​മ​ങ്ങ​ളും​ ​ക​മ്പ​നി​ ​കീ​ഴ്പ്പെ​ടു​ത്തി​ ​അ​ധി​കാ​രം​ ​പി​ടി​ച്ചു.​ ​നി​കു​തി​ ​പി​രി​വി​നു​ള്ള​ ​അ​ധി​കാ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്കം​ ​പ​ല​യി​ട​ത്തും​ ​ഇം​ഗ്ളീ​ഷു​കാ​രും​ ​പാ​ള​യ​മു​ഖ്യ​ന്മാ​രും​ ​ത​മ്മി​ൽ​ ​സാ​യു​ധ​ ​സം​ഘ​ർ​ഷ​ത്തി​ന് ​വ​ഴി​തെ​ളി​ച്ചു.​ ​ക​രം​പി​രി​വി​നെ​ച്ചൊ​ല്ലി​ ​ഈ​സ്റ്റ് ​ഇ​ന്ത്യാ​ ​ക​മ്പ​നി​യോ​ട് ​യു​ദ്ധം​ ​പ്ര​ഖ്യാ​പി​ച്ച​ ​ക​ട്ട​ബൊ​മ്മ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​സ്വാ​ത​ന്ത്ര്യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ആ​ദ്യ​ ​പാ​ള​യ​ക്കാ​ര​ർ​ ​യു​ദ്ധം​ ​(1799​)​.
ക​രം​പി​രി​വ് ​ത​ർ​ക്ക​ത്തി​നി​ടെ​ ​ക​ട്ട​ബൊ​മ്മ​ൻ​ ​ഒ​രു​ ​ബ്രി​ട്ടീ​ഷ് ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ​ ​അ​ദ്ദേ​ഹം​ ​ബ്രി​ട്ട​ന്റെ​ ​ശ​ത്രു​വാ​യി.​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​ക​ട്ട​ബൊ​മ്മ​ന്റെ​ ​ത​ല​യ്ക്ക് ​ഈ​സ്റ്റ് ​ഇ​ന്ത്യാ​ ​ക​മ്പ​നി​ ​ഇ​നാം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ​മ്മാ​ന​ത്തു​ക​ ​പ​ല​ർ​ക്കും​ ​പ്ര​ലോ​ഭ​ന​മാ​യി.​ ​ഒ​ടു​വി​ൽ​ ​ക​ട്ട​ബൊ​മ്മ​നെ​ ​ഒ​റ്റി​ക്കൊ​ടു​ത്ത​ത് ​പു​തു​ക്കോ​ട്ട​ ​രാ​ജാ​വാ​യി​രു​ന്ന​ ​എ​ട്ട​പ്പ​നാ​ണ്.​ ​പി​ടി​യി​ലാ​യ​ ​ക​ട്ട​ബൊ​മ്മ​നെ​ 1799​ ​ഒ​ക്ടോ​ബ​ർ​ 16​ ​ന് ​ബ്രി​ട്ടീ​ഷു​കാ​ർ​ ​പ​ര​സ്യ​മാ​യി​ ​തൂ​ക്കി​ലേ​റ്റി.​ ​സ​ഹോ​ദ​ര​നാ​യ​ ​ഊ​മൈ​ദു​രൈ​യെ​ ​ത​ട​വു​കാ​ര​നാ​ക്കി.​ ​തി​രു​നെ​ൽ​വേ​ലി​യി​ലെ​ ​വി​ജ​യ​നാ​രാ​യ​ണ​ത്തു​ള്ള​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​യു​ടെ​ ​കേ​ന്ദ്ര​ത്തി​ന് ​ഐ.​എ​ൻ.​എ​സ് ​ക​ട്ട​ബൊ​മ്മ​ൻ​ ​എ​ന്നാ​ണ് ​പേ​ര്.