
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലെ നൈറ്റ് ക്ലബിൽ 18നും 20നുമിടയിൽ പ്രായമുള്ള 22 പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. മരിച്ചവരുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മദ്യത്തിൽ വിഷാംശം കലർന്നതോ മറ്റോ ആകാമെന്നാണ് സംശയം. ക്ലബിലെ ടേബിളുകളിലും കസേരകളിലും തറയിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.