pak

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയിൽ ചാരവൃത്തി ചെയ്യാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. ഇമ്രാന്റെ മുറിയിൽ ചാരവൃത്തിക്കുള്ള ഉപകരണം (സ്പൈ ഡിവൈസ്) സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഇയാൾ പിടിയിലായത്.

വസതിയിലെ ജീവനക്കാരിൽ ഒരാളാണ് സ്പൈ ഡിവൈസ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നെന്ന വിവരം സുരക്ഷാ സംഘത്തെ അറിയിച്ചത്. പ്രതിയെ പൊലീസിന് കൈമാറി. ഇമ്രാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വസതിയായ ബനി ഗാലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.