കൽപ്പറ്റ: വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഒാഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി വയനാട് ബ്യൂറോയിൽ ആക്രമണം നടത്തിയ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിവയൽ തുടങ്ങി നൂറോളം പേർക്കെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്.