rohit

ലണ്ടൻ: കഴിഞ്ഞ വർഷം മാറ്റിവച്ച അഞ്ചാം ടെസ്റ്റിനായി ഇംഗ്ളണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തി നായകൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജൂലായ് ഒന്നിന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യത മങ്ങി.

പരിക്ക് കാരണം കെ.എൽ രാഹുൽ ടീമിലില്ലാത്തതിന് പിന്നാലെയാണ് സഹ ഓപ്പണർ രോഹിതിനെയും ഇന്ത്യയ്ക്ക് നഷ്ടമാകാൻ ഒരുങ്ങുന്നത്.രോഹിത് കളിച്ചില്ലെിൽ ഉപനായകൻ ഋഷഭ് പന്തോ മുൻ നായകൻ വിരാട് കൊഹ്‌ലിയോ ലവും ഇന്ത്യയെ അഞ്ചാം ടെസ്റ്റിൽ നയിക്കുക. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച രോഹിത് ആദ്യ ഇന്നിംഗ്സിൽ 25 റൺസിന് പുറത്തായിരുന്നു.

പരമ്പരയിൽ ഇന്ത്യയുടെ ലീഡിംഗ് റൺ സ്‌കോററാണ് രോഹിത്. കഴിഞ്ഞ വർഷം നാല് ടെസ്റ്റുക പൂർത്തിയായപ്പോൾ ഇന്ത്യ (2-1) പരമ്പരയിൽ മുന്നിലാണ്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.