ben-stokes

ഹെഡിംഗ്‌ലി: ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റും 100 സിക്‌സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടം സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സ്.

ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് സ്‌റ്റോക്‌സിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ സ്റ്റോക്സ് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 18 റൺസെടുത്തിരുന്നു. ഈ സിക്‌സോടെ താരം ടെസ്റ്റ് കരിയറിൽ 100 സിക്‌സുകൾ തികച്ചു 81 ടെസ്റ്റുകളിൽ നിന്നായി സ്‌റ്റോക്‌സ് ഇതുവരെ 177 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും സ്‌റ്റോക്‌സിനായി. 176 ഇന്നിംഗ്സുകളിൽ നിന്ന് 107 സിക്‌സ് നേടിയ മുൻ ന്യൂസിലാൻഡ് താരവും ഇപ്പോഴത്തെ ഇംഗ്ലണ്ട് പരിശീലകനുമായ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം. 137 ഇന്നിംഗ്സുകളിൽ നിന്ന് 100 സിക്‌സുമായി മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് രണ്ടാമതുണ്ട്. 151 ഇന്നിംഗ്സുകളിൽ നിന്ന് 100 സിക്‌സുള്ള സ്‌റ്റോക്‌സ് ഗില്ലിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു.