
പനാജി: ഇന്ത്യയുടെ 53-ാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. ഇതിന്റെ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തു. കഴിഞ്ഞ വർഷം, പ്രേക്ഷകരുടെ കാഴ്ചശീലങ്ങളിലെ മാറ്റം അംഗീകരിച്ച് അഞ്ച് പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, വൂട്ട്, സോണി ലിവ് എന്നിവയ്ക്ക് 52-ാമത് മേളയിൽ ഇടം നൽകിയിരുന്നു.