ee

കേശസംരക്ഷണത്തിൽ ഒലിവ് എണ്ണ വളരെയധികം പ്രാധാന്യം വഹിക്കുന്നു. മുടി വരണ്ടതാണെങ്കിലും എണ്ണമയമുള്ളതാണെങ്കിലും ഒലിവ് എണ്ണ ഫലപ്രദമാണ്. മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും തലയോട്ടിയിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഒലിവ് എണ്ണയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ വരൾച്ചയും തുമ്പ് പൊട്ടലും തടയുന്നു. മുടിയുടെ ആരോഗ്യത്തിനായി ഒലിവ് എണ്ണ ഹെയർ മാസ്കുകൾ ഉപയോഗിക്കാം. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ ഒലിവ് അടങ്ങിയ മാസ്കുകൾ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും. നാല് ടേബിൾ സ്പൂൺ ഒലിവ് എണ്ണയും രണ്ട് സ്പൂൺ തേനും മിക്സ് ചെയ്യുക. ശേഷം ഈ മാസ്ക് പുരട്ടി, അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയോട്ടിയിലെ അണുബാധ, ചൊറിച്ചിൽ, വീക്കം എന്നിവ അകറ്റും.