
ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ജോമോൻ എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ ബസിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോക്സോ കേസിലെ ഇരയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാൾ