kk

ബെ​ർ​ലി​ൻ​:​ ​ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​മാ​താ​വാ​ണ് ​ഇ​ന്ത്യ​യെ​ന്നും​ ​ആ​ ​ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ൽ​ ​പ​തി​ഞ്ഞ​ ​ക​ള​ങ്ക​മാ​ണ് 47​ ​വ​ർ​ഷം​ ​മു​മ്പ് ​അ​ടി​ച്ചേ​ൽ​പ്പി​ച്ച​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്രമോദി പറഞ്ഞു. .​ജ​നാ​ധി​പ​ത്യം​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​ന്റെ​യും​ ​ഡി.​എ​ൻ.​എ​യി​ലു​ണ്ട്.​ 47​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ആ​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ബ​ന്ദി​യാ​ക്കാ​നും​ ​ത​ക​ർ​ക്കാ​നു​മാ​ണ് ​ശ്ര​മം​ ​ന​ട​ന്ന​തെന്നും മോദി വ്യക്തമാക്കി. ജ​ർ​മ്മ​നി​യി​ൽ​ ​ജി​ ​-​ 7​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​മ്യൂ​ണി​ക്കി​ലെ​ ​ഓ​ഡി​ ​ഡോം​ ​ഇ​ൻ​ഡോ​ർ​ ​അ​രീ​ന​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ലോ​ക​ത്ത് ​എ​ന്തെ​ങ്കി​ലും​ ​സം​ഭ​വി​ച്ചാ​ൽ​ ​ഇ​ന്ത്യ​ ​വി​ല​പി​ക്കു​ന്ന​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​അ​ടി​മ​യാ​യി​രു​ന്ന​ ​ഇ​ന്ത്യ​യ്‌​ക്ക് ​അ​തി​ന്റെ​ ​സ​ദ്ഫ​ല​ങ്ങ​ൾ​ ​മു​ത​ലാ​ക്കാ​ൻ​ ​ക​ഴി​വി​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​നാ​ലാം​ ​വ്യ​വ​സാ​യ​ ​വി​പ്ല​വ​ത്തി​ന്റെ​ ​കാ​ല​ത്ത് ​ഇ​ന്ത്യ​യെ​ ​ത​ള്ളാ​ൻ​ ​ആ​ർ​ക്കും​ ​ക​ഴി​യി​ല്ല.​ ​ഇ​ന്ത്യ​യാ​ണ് ​ഇ​പ്പോ​ൾ​ ​ലോ​ക​ത്തെ​ ​ന​യി​ക്കു​ന്ന​തെന്നും ​ ന​രേ​ന്ദ്ര​മോ​ദി​ ​പ​റ​ഞ്ഞു.

ജ​ർ​മ്മ​നി​യി​ൽ​ ​കൊ​വി​ഡി​നു​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹം​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഒ​ത്തു​ചേ​ര​ൽ​ ​ന​ട​ത്തി​യ​ത്.​
ന​മ്മ​ൾ​ ​ഇ​ന്ത്യ​ക്കാ​ർ​ ​എ​വി​ടെ​ ​ജീ​വി​ച്ചാ​ലും​ ​ന​മ്മു​ടെ​ ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​മാ​താ​വാ​ണ് ​ഇ​ന്ത്യ​യെ​ന്ന് ​ഓ​രോ​ ​ഇ​ന്ത്യ​ൻ​ ​പൗ​ര​നും​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​യാ​നാ​കും.​ ​ന​മ്മു​ടെ​ ​സം​സ്‌​കാ​രം,​​​ ​പാ​ര​മ്പ​ര്യം,​​​ ​ഭ​ക്ഷ​ണം,​​​ ​വ​സ്‌​ത്രം,​​​ ​സം​ഗീ​തം​ ​എ​ന്നി​വ​യു​ടെ​യെ​ല്ലാം​ ​വൈ​വി​ദ്ധ്യ​മാ​ണ് ​ന​മ്മു​ടെ​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ന്ന​ത്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​സ​ദ്ഫ​ല​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഇ​ന്ത്യ​ ​തെ​ളി​യി​ച്ചെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.


ഇ​ന്ന് ​ന​മ്മു​ടെ​ ​എ​ല്ലാ​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​വൈ​ദ്യു​തി​യു​ണ്ട്.​ 99​ ​ശ​ത​മാ​നം​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​എ​ൽ.​പി.​ജി​യു​ണ്ട്.​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ 80​ ​കോ​ടി​ ​പാ​വ​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​ ​റേ​ഷ​ൻ​ ​ന​ൽ​കു​ന്നു.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ന്നാ​മ​ത്തെ​ ​സ്റ്റാ​ർ​ട്ട​പ്പ് ​സ​മൂ​ഹ​മാ​ണ് ​ന​മ്മു​ടേ​ത്.​ ​ഇ​ന്ത്യ​ ​ലോ​ക​ത്തെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​നി​ർ​മ്മാ​താ​ക്ക​ളാ​ണ്.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ച്ച​ ​കൊ​വി​ഡ് ​വാ​ക്സി​നു​ക​ൾ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​പേ​രു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ച്ചു.​ ​ഇ​ന്ത്യ​യി​ലെ​ ​എ​ല്ലാ​ ​കു​ടും​ബ​ങ്ങ​ളും​ ​ബാ​ങ്കിം​ഗ് ​സം​വി​ധാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മൊ​ബൈ​ൽ​ ​ഡേ​റ്റ​ ​ഉ​പ​ഭോ​ഗ​മു​ള്ള​ ​ഇ​ന്ത്യ​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്ക് ​ഡേ​റ്റ​ ​ന​ൽ​കു​ന്ന​ ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.​ ​ലോ​ക​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​ഇ​ട​പാ​ടു​ക​ളു​ടെ​ 40​ ​ശ​ത​മാ​നം​ ​ഇ​ന്ത്യ​യി​ലാ​ണെന്നും മോ​ദി​ ​പ​റ​ഞ്ഞു.