
ഗർഭനിരോധനത്തിന് പുരുഷൻമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടം. പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി സ്ത്രീകളിലേതു പോലെ പുരുഷൻമാർക്കും ഗർഭനിരോധന ഗുളികകൾ നിർമ്മിക്കാനുള്ള പരീക്ഷണത്തിലാണ് ഗവേഷകർ.
ഗുളികകളുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ മികച്ച പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ, ആദ്യ പരീക്ഷണ ഘട്ടത്തിൽ 90 ശതമാനത്തിലേറെ ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും ആ മികവ് നിലനിറുത്തുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞയാഴ്‌ച അറ്റ്‌ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് ഗവേഷകർ ഇത് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം വിജയം കൈവരിച്ചതിനെ തുടർന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ട പരീക്ഷണത്തിൽ 96 പുരുഷൻമാരാണ് പങ്കെടുത്തത്. 28 ദിവസങ്ങളിലായി ദിവസവും 200 എം.ജി മരുന്ന് കഴിച്ചവരിൽ കഴിക്കാതിരുന്നവരെക്കാൾ ബീജങ്ങളുടെ എണ്ണം കുറവായിരുന്നു. 400 എം.ജി മരുന്ന് കഴിച്ചവരിലാകട്ടെ ഈ രണ്ടു വിഭാഗത്തെക്കാളും ബീജത്തിന്റെ അളവ് കുറവായിരുന്നു.
മരുന്നിന് അധികം പാർശ്വഫലങ്ങൾ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ പേരിൽ ഈ ഘട്ടത്തിൽ പരീക്ഷണം തുടരും. ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാംഘട്ടത്തിലേക്കും തുടർന്ന് ഗുളിക വിപണിയിലെത്തിക്കാനുമാണ് ശ്രമം.
.മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങൾ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ ആളുകളിൽ ഈ ഘട്ടത്തിൽ പരീക്ഷണം നടത്തി. ഇതും മുകച്ച ഫലമാണെങ്കിൽ മൂന്നാംഘട്ടത്തിലേക്കും പിന്നാലെ ഗുളിക വിപണിയിലെത്തുമെന്നും ഉറപ്പാക്കാൻ കഴിയും