riyas

തിരുവനന്തപുരം: എസ് എഫ് ഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എസ് എഫ് ഐയെ ഇല്ലാതാക്കിക്കളയാൻ നോക്കിയാൽ അത് നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


അധികാരം നഷ്ടമായപ്പോൾ കിളിപോയവർ കലാപം സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. സ്വയം കിളിപോയതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് ഇപ്പോൾ സമാധാനത്തെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.