
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്, താൻ ഗർഭിണിയാണെന്ന് ആലിയ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഞങ്ങളുടെ കുഞ്ഞ് ഉടനെത്തും എന്ന അടിക്കുറിപ്പോടെ ഇന്ന് രാവിലെയാണ് ആലിയ ചിത്രം പങ്കുവച്ചത്. പ്രിയങ്ക ചോപ്ര, കരൺ ജോഹർ, അനുഷ്‌ക തുടങ്ങി നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ പതിനാലിന് മുംബയിൽവച്ചാണ് അലിയയും രൺബീറും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ആലിയയും രൺബീറും ഒന്നിച്ചെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്ര സെപ്തംബർ ഒൻപതിനാണ് റിലീസ്.