
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. ആലുവ പൊലീസ് ക്ളബിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയിൽ നിന്ന് വിജയ് ബാബു മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്ളാറ്റിലും നടനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
പീഡനപരാതിയിൽ നിന്ന് പിൻമാറുന്നതിനായി വിജയ് ബാബു നടിയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണമുണ്ടാകും. നടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയതിലും നടപടി നേരിടേണ്ടി വരും.