
ഒരാളുടെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൊന്നാണ് വിവാഹം. വ്യത്യസ്ത തലത്തിലുള്ള രണ്ടുപേർ വിവാഹത്തിലൂടെ ഒന്നിക്കുന്നു. ഈ പവിത്രമായ ബന്ധത്തിൽ ദമ്പതികൾക്ക് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കും. ചിലർ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്നു. മറ്റു ചിലർക്ക് ജാതകത്തിന്റെയോ മറ്റ് ദോഷങ്ങളുടെയോ പേരിൽ വിവാഹം വൈകുന്നു. ഇങ്ങനെ വിവാഹം വൈകുന്നത് തടയാൻ വാസ്തു ശാസ്ത്രം ചില വിദ്യകൾ പറയുന്നുണ്ട്. ഇവ മുൻനിർത്തി ജീവിതം നയിച്ചാൽ വിവാഹം ഉടൻ നടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഒരു വീടിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ ആയിരിക്കണം അവിവാഹിതയായ പെൺകുട്ടിയുടെ മുറി. അഥവാ ഇത് സാധിച്ചില്ലെങ്കിൽ കിഴക്ക്, പടിഞ്ഞാറ് എന്നീ മൂലകളും തിരഞ്ഞെടുക്കാം. അതേസമയം, തെക്കുപടിഞ്ഞാറ് മൂലയിലുള്ള മുറിയിൽ അവിവാഹിതയായ പെൺകുട്ടി താമസിക്കരുത്. അങ്ങനെ ചെയ്താൽ ഇവരുടെ വിവാഹത്തിന് തടസങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. അതുപോലെ, വീടിന്റെ വടക്കുകിഴക്ക് മൂലയിൽ ആയിരിക്കണം അവിവാഹിതനായ ആൺകുട്ടികളുടെ മുറി. ഇത് സാധിച്ചില്ലെങ്കിൽ തെക്ക്, പടിഞ്ഞാറ് എന്നീ മൂലകളിലുള്ള മുറികളും തിരഞ്ഞെടുക്കാം.
വിവാഹം ഉടൻ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ഉറങ്ങാൻ കിടക്കുന്ന രീതിയിലും കുറച്ച് ശ്രദ്ധ നൽകുക. വടക്കുപടിഞ്ഞാറ് ദിശയിൽ ഉറങ്ങുന്നതാണ് ഉത്തമം. ഇത് പോസിറ്റീവ് ഫലങ്ങള്‍ ജീവിതത്തിൽ ഉണ്ടാകാൻ സഹായിക്കുമെന്ന് വാസ്തു പറയുന്നു.വീടിന്റെ നിറം, അല്ലെങ്കിൽ മുറികളുടെ നിറത്തിൽ വാസ്തു ശാസ്ത്രം വളരെ പ്രധാന്യം നൽകുന്നുണ്ട്. നിങ്ങളുടെ മുറിയിൽ കടുത്ത നിറങ്ങള്‍ ഒഴിവാക്കി ഇളം നിറങ്ങള്‍ ഉപയോഗിക്കുക. ഇത് പോസിറ്റീവ് ഊര്‍ജം നിറയ്ക്കാൻ ഉത്തമമാണ്.
വീടിന്റെ ജലസംഭരണി ഭൂമിക്കടിയിൽ ചിലര്‍ നിര്‍മിക്കാറുണ്ട്. ഇത് തെക്കുപടിഞ്ഞാറ് മൂലയിൽ ഒരിക്കലും പാടില്ല. അഥവാ തെക്കുപടിഞ്ഞാറ് ഭാഗത്ത് ജലസംഭരണി ഉണ്ടെങ്കിൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക. ഇത് വിവാഹ തടസങ്ങള്‍ക്ക് കാരണമായേക്കാം. വീട് നിര്‍മിക്കുമ്പോള്‍ ഉയരത്തെ കുറിച്ച് നല്ലതുപോലെ ശ്രദ്ധിക്കുക. അശ്രദ്ധമായ ഇത്തരം നിര്‍മിതികള്‍ ഭാവിയിൽ വലിയ ദാമ്പത്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ചിലര്‍ ഉറങ്ങുമ്പോള്‍ കിടക്കയ്ക്കടിയിലായി ചെറിയ ഇരുമ്പ് ദണ്ഡ് സൂക്ഷിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ വിവാഹം വേഗത്തിൽ നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ കിടപ്പുമുറി അലങ്കോലമാക്കാതെയും ശ്രദ്ധിക്കുക. ഇത് പോസിറ്റീവ് ഊര്‍ജം നിറയ്ക്കാൻ ഉത്തമമാണ്. ആൺകുട്ടികളുടെ മുറിയുടെ ഭിത്തിയിൽ ഇളം നിറങ്ങള്‍ പെയിന്റായി ഉപയോഗിക്കുക. വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങള്‍ ഭിത്തിക്കായി തെരഞ്ഞെടുക്കാം. ഇത് വിവാഹ തടസങ്ങള്‍ നീക്കാൻ ഉത്തമമാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു.