
പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ വീട്ടു തൊടിയിലുണ്ട്. അത്തരത്തിൽ മിക്കവരുടെയും പറമ്പിലുള്ള മരമാണ് പേര. ഇതിന്റെ ഇലയിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉണക്കിപ്പൊടിച്ച പേരയിലയിലിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൊളസ്‌ടോൾ കുറയ്ക്കാനും ഈ വെള്ളം സഹായിക്കും.
പേരയില അരച്ച് തലയിൽ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. പേരയില കൊണ്ടുള്ള ഹെയർ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. മുടിയുടെ ആരോഗ്യത്തിന് പേരയില കഷായം ഏറെ ഗുണകരമാണ്.
ഒരു ലിറ്റർ വെള്ളത്തിൽ പേരയിലയെടുത്ത് ഇരുപത് മിനിട്ട് തിളപ്പിക്കുക. തണുത്തതിന് ശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. മുടി കൊഴിച്ചിൽ അകറ്റി, മുടി നന്നായി വളരാൻ ഇത് സഹായിക്കും.