
മുഖത്ത് അമിതമായി രോമം വളരുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ വരുത്താറുണ്ട്. ചിലർക്ക് ചുണ്ടിനുമുകളിൽ മാത്രം മീശ പോലെ ആവും രോമം വളരുന്നത്. എന്നാൽ പിസിഒഡി പോലുള്ള അസുഖമുള്ളവരിൽ മുഖത്ത് നല്ല രീതിയിൽ രോമവളർച്ച ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ചെയ്യുന്ന ത്രെഡിംഗും നാക്സിംഗും മുഖത്തെ ചർമത്തിന് കേടുപാടുകൾ വരുത്താൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇനി ചർമത്തിനൊന്നും പറ്റാതെ തന്നെ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ മുഖത്തെ അമിതമായ രോമങ്ങൾ നീക്കം ചെയ്യാം. ഈ അഞ്ച് പാക്കുകളിൽ ഏതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ.
പഞ്ചസാര-നാരങ്ങാ
രണ്ട് സ്പൂൺ പഞ്ചസാരയും നാരങ്ങാനീരും എട്ട് ടേബിൾസ്പൂൺ വെള്ളവും ചേർത്ത് കുമിളകൾ വരുന്നതുവരെ നന്നായി ചൂടാക്കുക. നന്നായി തണുത്തത്തിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മുതല്‍ 25 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്ത് വയ്ക്കണം. അതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. നന്നായി മസാജ് ചെയ്‌തുവേണം കഴുകിക്കളയാൻ. വേദനയില്ലാതെ തന്നെ വാക്‌സ് ചെയ്യാനുള്ള എളുപ്പമാര്‍ഗമാണിത്.
ഓട്സ്-പഴം
രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സും പഴവും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റ് നന്നായി മസാജ് ചെയ്യുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
മുട്ട-കോൺസ്റ്റാർച്ച്
മുട്ടയുടെ വെള്ളയില്‍ ഒരു ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിനുശേഷം പൊളിച്ചു കളയാവുന്നതാണ്. ഇതില്‍ മുട്ടയുടെ വെള്ള ഉപയോഗിച്ചിരിക്കുന്നത് മുഖത്തെ രോമം കളയാന്‍ സഹായിക്കുന്നു.
ജലാറ്റിൻ-നാരങ്ങാ
ജലാറ്റിൻ ചൂടാക്കി ഇതിലേയ്ക്ക് നാരങ്ങാനീരും തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തണുത്തതിനു ശേഷം മുഖത്ത് പുരട്ടി വാക്സ് ചെയ്യുന്നതുപോലെ എടുത്തുകളയാവുന്നതാണ്.
നാരങ്ങാ-തേൻ
രണ്ട് ടോബിൾസ്പൂൺ പഞ്ചസാരയിലേയ്ക്ക് നാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് നന്നായി ചൂടാക്കുക. മൂന്ന് മിനിറ്റായാൽ ഇതിലേയ്ക്ക് അൽപ്പം വെള്ളം ചേർത്ത് കൊടുക്കണം. നന്നായി തണുത്തതിനു ശേഷം മുഖത്ത് കോൺസ്റ്റാർച്ച് തേച്ച് ഈ മിശ്രിതം പുരട്ടുക. പിന്നീട് ഒരു വാക്സിംഗ് സ്ട്രിപ്പ് അല്ലെങ്കിൽ കോട്ടന്റെ തുണി ഉപയോഗിച്ച് മുടി വളരുന്നതിന്റെ എതിർദിശയിൽ വലിക്കുക.