
കണ്ണൂർ: പയ്യന്നൂരിലെ ഗാന്ധിപ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി അമൽ, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആരോപണം ഉയർന്നിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തിൽ പ്രതിഷേധം നടന്ന ജൂൺ 13ന് രാത്രിയാണ് ഗാന്ധിപ്രതിമയുടെ തലയറുത്ത സംഭവം നടന്നത്. പയ്യന്നൂരിലെ കോൺഗ്രസ് ബ്ളോക്ക് ഓഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. ഓഫീസിന്റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർക്കുകയും ചെയ്തിരുന്നു.