ഷെയിൻ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസം. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം പവിത്ര ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ജൂലായ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'ഉല്ലാസം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഷെയിനും പവിത്രയും. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെ രസകരമായ 'റാപ്പിഡ് ഫയർ' സെഷനിലും ഇരുവരും പങ്കെടുത്തു. അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടികളാണ് ഇരുവരും നൽകിയത്. വീഡിയോ കാണാം...
