 
ലെസ്റ്റർ: കൊവിഡ് സ്ഥിരീകരിച്ച് ഐസൊലേഷനിലായ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് ബാക്ക് അപ്പായി മായങ്ക് അഗർവാൾ ഉടൻ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ചേരും. രോഹിത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തുടങ്ങുന്ന ജൂലായ് ന് മുമ്പ് പൂർണമായും സുഖം പ്രാപിക്കുമോയെന്ന കാര്യത്തിൽ ഉറപ്പു പറയാറായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഓപ്പണർ റോളിൽ നല്ല റെക്കാഡുള്ള മായങ്കിനോട് ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്. മറ്റൊരു ഓപ്പണർ കൂടിയായ കെ.എൽ പരിക്കിനെത്തുടർന്ന് വിശ്രമത്തിലാണെന്നതും മായങ്കിനെ പരിഗണിക്കാൻ കാരണമായി. ലെസ്റ്റർ ഷെയറിനെതിരായ ചതുർദിന സന്നാഹത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത രോഹിത് തുടർന്ന് നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്.നിലവിൽ ഇംഗ്ലണ്ടിലെത്തുന്നവക്ക് ക്വാറന്റൈൻ ആവശ്യമില്ലാത്തതിനാൽ ആർ.ടി.പി.സി.ആർ നടത്തിയ ശേഷം ടീമിനൊപ്പം നേരിട്ട് ചേരാം.