ee

നല്ല ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ പ്രധാനമാണ് അവ ആരോഗ്യകരമായി പാചകം ചെയ്യുന്നതും. ആവിയിൽ പുഴുങ്ങി തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ് ഇവയി​ൽ ഏറ്റവും ആരോഗ്യകരം. എണ്ണ ഉപയോഗിക്കാതെയുള്ള പാചകം ആയതിനാൽ തന്നെ കൊഴുപ്പിനേയും കൊളസ്‌ട്രോളിനേയും ഈ പാചക രീതിയിൽ പേടിക്കേണ്ട എന്നതാണ് ഏറ്റവും പ്രധാനം.

അമിതവണ്ണം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാചക രീതിയാണിത്. വെള്ളവുമായി നേരിട്ട് സമ്പർക്കമി​ല്ലാത്തതി​നാൽ വിറ്റാമാനുകളും മറ്റു ധാതുക്കളും നഷ്‌ടപ്പെടി​ല്ല. വിറ്റാമിൻ ബി, സി, തയാമിൻ, നിയാസിൻ തുടങ്ങി പാചകം ചെയ്യുമ്പോൾ നഷ്‌ടപ്പെട്ടു പോകുന്ന ധാതുക്കളെ ആവിയിലുള്ള പാചകം ചെയ്യലിലൂടെ സംരക്ഷിക്കാനാകും. വറുക്കൽ, വെള്ളത്തിൽ വേവിക്കൽ തുടങ്ങി മറ്റേത് പാചകരീതിയെക്കാളും ആരോഗ്യകരമാണി​ത്. ആവിയിൽ വേവുന്ന ഭക്ഷണം പെട്ടെന്ന് ദഹിക്കുകയും ചെയ്യും.