df

കൊച്ചി: ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കംകുറിച്ച് ഫാഷൻ റീട്ടെയ്ൽ സ്ഥാപനമായ ട്രെൻഡ്‌സ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി അണിനിരത്തുന്ന 10,000ത്തോളം സ്റ്റൈലിലുള്ള വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾ 50 ശതമാനം വരെ വിലക്കുറവോടെ വാങ്ങാനാകും. സമ്മാനങ്ങളും പോയിന്റുകളും നേടാനുള്ള അവസരവും ഫെസ്റ്റിവലിലുണ്ട്. പുതുമയാർന്ന ഫാഷൻ തുണിത്തരങ്ങൾ, ആക്‌സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണ് സജ്ജമാക്കിയിട്ടുള്ളത്.