
തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് വി.ശ്രീനാഥ് നയിച്ച പദയാത്ര പേരൂർക്കടയിൽ അവസാനിച്ചു. പട്ടം ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിലും പേരൂർക്കട ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി വി.ജി.ഗിരികുമാറും ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജേഷ് കുമാർ,ആർ.മഹാദേവൻ,കൗൺസിലർ രാജലക്ഷ്മി,സതീഷ് കുമാർ, കൃഷ്ണൻകുട്ടി,വിജേന്ദ്രൻ,പത്മകുമാർ,രേണുക,ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.