ചൈനയെ പൂട്ടാന്‍ കൈകോര്‍ക്കുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. പ്രതിരോധരംഗത്ത് ചൈനയ്‌ക്കെതിരെ നീങ്ങും. സംയുക്ത പരിശീലനം ശക്തമാക്കാന്‍ ഇന്ത്യ ഓസ്‌ട്രേലിയ ധാരണയായി. പസഫിക്കിലെ നാവിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ. ലഡാക്കില്‍ ഇന്ത്യക്കെതിരെ ചൈനയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ പസഫിക് കേന്ദ്രമാക്കി എല്ലാ സഹായവും തുടരുമെന്ന ഉറപ്പാണ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമാണ് കൂടിക്കാഴ്ച നടത്തി ഇക്കാര്യം വ്യക്തമാക്കിയത്.

ind-aus