df

മുംബയ്: മൂന്നാംദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 433.30 പോയന്റ് ഉയർന്ന് 53,161.28ലും നിഫ്റ്റി 132.70 പോയന്റ് നേട്ടത്തിൽ 15,832ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നതിനാൽ ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ നിരക്ക് വർദ്ധനയുടെ വേഗംകുറച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയെ സ്വാധീനിച്ചത്. ഒ.എൻ.ജി.സി, കോൾ ഇന്ത്യ, എൽ ആൻഡ് ടി, എച്ച്‌.സി.എൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്.ഡി.എഫ്‌.സി ലൈഫ്, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.