gold-smuggling

 മൂന്നുപേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരുകോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് ചേർപ്പുളശേരി സ്വദേശി ഷറഫുദ്ദീൻ, പൊന്നാനി നരിപ്പറമ്പ് സ്വദേശി കുഞ്ഞിപ്പ, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്.

ജസീറ എയർലൈൻസ് വിമാനത്തിൽ കുവൈത്തിൽ നിന്നെത്തിയ ഷറഫുദ്ദീൻ, ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കുഞ്ഞിപ്പ, എയർഅറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീൻ എന്നിവരിൽ നിന്നായി രണ്ടുകിലോ സ്വർണമാണ് പിടിച്ചത്. ഷറഫുദ്ദീനും കുഞ്ഞിപ്പയും സ്വർണമിശ്രിതം കാപ്‌സ്യൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷിഹാബുദ്ദീൻ ആഭരണങ്ങളാണ് കടത്തികൊണ്ടുവന്നത്.