pinarayi-vijayan

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി പി സി ജോർജ്. വളരെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടുകൊണ്ടിരുന്നതെന്നും എന്നാൽ മുഖ്യമന്ത്രി തന്നെ നിരാശപ്പെടുത്തിയെന്നും പി സി ജോ‌ർജ് ഫേസ്ബുക്കിൽ കുറിച്ചു. സ്വർണകള്ളക്കടത്തിന്റെ പേരിൽ ജനമനസിൽ ആരോപണവിധേയമായിരിക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണം എങ്കിലും ഉത്തരവിടുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് പി സി ജോർജ് പറയുന്നു. രാജിവച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നും പിസി ജോ‌ർജ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

*മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്*
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂർണ്ണമായും ഞാൻ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാൻ പ്രതീക്ഷിച്ചത് സ്വർണകളളക്കടത്തിന്റെ പേരിൽ ജനമനസ്സിൽ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായം.
സ്നേഹപൂർവ്വം
പി സി ജോർജ്