അഭയ കേസ്, ഇന്ത്യന്‍ നിയമ പോരാട്ട ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്. വില്ലനായി ഫാ.തോമസ് കോട്ടൂര്‍ കൂടെ സിസ്റ്റര്‍ സെഫിയും. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവബഹുലമായ കേസില്‍ അഭയയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിച്ചവരെ ഞെട്ടിച്ചുകൊണ്ട് കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലായിരുന്നു കോടതി വിധി. അഭയ വീണ്ടും തോല്‍ക്കുകയാണോ? അവള്‍ക്ക് നീതി നിഷേധിക്കുകയാണോ? വീഡിയോ കാണാം...
