nasa

സിഡ്നി : ശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ച് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. യു.എസിന് പുറത്തുള്ള വാണിജ്യ കേന്ദ്രത്തിൽ നിന്ന് ഇതാദ്യമായാണ് നാസ റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയൽ ലോഞ്ച് ഓസ്ട്രേലിയയുടെ ആർനെം സ്പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സബ് ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം. ദക്ഷിണാർദ്ധ ഗോളത്തിൽ നിന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഹീലിയോഫിസിക്സ്, ആസട്രോഫിസിക്സ്, പ്ലാനറ്ററി സയൻസ് പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപണം. അതേ സമയം, ജൂലായ് 4നും 12നും ഇടയിൽ മറ്റ് രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾ കൂടി നാസ ഓസ്ട്രേലിയയിൽ നിശ്ചയിച്ചിട്ടുണ്ട്.