fat

ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും ഭാരംകൂടിയ മനുഷ്യൻ മാത്യു ക്രോഫോർ‌ഡ് അന്തരിച്ചു. 37 വയസായിരുന്നു. ഏകദേശം 55 സ്‌റ്റോൺ(350 കിലോ) ആയിരുന്നു മാത്യുവിന്റെ ഭാരം. 18 മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ച് വാർത്ത സൃഷ്‌ടിച്ചിരുന്നു മാത്യു. നാല് കിടക്കയോളം വേണമായിരുന്നു മാത്യുവിന് കിടക്കാൻ. ഇതാണ് ശ്രദ്ധ നേടാൻ കാരണമായത്. ഇതുകാരണം മറ്റ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം നൽകാൻ കഴിഞ്ഞിരുന്നില്ല.

രക്തദൂഷ്യവും ഹൃദയാഘാതവുമാണ് മാത്യുവിന്റെ മരണത്തിന് കാരണമായതെന്ന് സുഹൃത്തുക്കൾ അറിയിച്ചു. 2018ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മാത്യുവിന് 55 സ്‌റ്റോൺ ഭാരമുണ്ടെന്ന് കണ്ടെത്തിയത്. ശരീരഭാരം വർദ്ധിച്ചതിനെത്തുടർന്ന് ഭാരം കുറയ്‌ക്കുന്നവർക്കുള‌ള കൂട്ടായ്‌മയിൽ മാത്യു അങ്കമായിരുന്നു. എന്നാൽ പിന്നീട് ഭാരം കുറഞ്ഞതായി സൂചനയില്ല.

heavy

65 സ്‌റ്റോൺ(412 കിലോ) ഭാരമുണ്ടായിരുന്ന ബാരി ഓസ്‌റ്റിൻ എന്ന 52കാരനായിരുന്നു മുൻപ് ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയയാൾ. എന്നാൽ പിന്നീട് ഇദ്ദേഹം ഭാരം കുറച്ചു. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം അന്തരിച്ചു. തുട‌‌ർന്നാണ് മാത്യു ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയയാളായത്.