
റിയാദ്: ബലിപെരുനാൾ പ്രമാണിച്ച് സൗദി അറേബ്യയിൽ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും ഒരാഴ്‌ച അവധി. ദേശീയ ബാങ്കായ സാമ അറിയിച്ചതനുസരിച്ച് ജൂലായ് ആറ് മുതൽ 12 വരെയാണ് അവധി. വിദേശപണമിടപാട് സ്ഥാപനങ്ങൾക്കും ഇക്കാലയളവിൽ അവധി ബാധകമാണ്.
പക്ഷെ മക്കയിലും മദീനയിലും അതിർത്തിയിലെ ചെക്‌പോസ്‌റ്റുകളിലും ബാങ്കുകൾ പ്രവർത്തിക്കും. ദുൽഹജ് മാസപ്പിറവി രാജ്യത്ത് ദൃശ്യമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പിറവി കാണുന്നവർ കോടതിയിൽ ഉടൻ വിവരമറിയിക്കണം. ദുൽഹജ് പൂർത്തിയാകുന്നയന്ന് വൈകിട്ടാണ് മാസപ്പിറവി നോക്കേണ്ടത്. ബുധനാഴ്‌ചയാണിത്.