fish

ടൊറന്റോ : നൂറ് വയസോളം പ്രായമുണ്ടെന്ന് കരുതുന്ന കൂറ്റൻ മത്സ്യത്തെ വലയിലാക്കി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശികൾ. പത്തടിയിലധികം നീളവും 57 ഇഞ്ച് വീതിയുമുള്ള വൈറ്റ് സ്​റ്റർജൻ ഇനത്തിലെ മത്സ്യത്തെ ലില്ലോയിട്ടിൽ നിന്ന് സ്​റ്റീവ് എക്‌ലൻഡ്, മാർക് ബോയിസ് എന്നിവരാണ് പിടികൂടിയത്.

അസിപെൻസെറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന 27 ഇനം മത്സ്യങ്ങൾ പൊതുവായി അറിയപ്പെടുന്നത് സ്​റ്റർജൻ എന്നാണ്. രണ്ട് മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് മത്സ്യത്തെ ബോട്ടിനുള്ളിലേക്ക് കടത്തിയത്. അപൂർവ മത്സ്യമായതിനാൽ ചിത്രങ്ങൾ പകർത്തിയ ശേഷം അതിനെ നദിയിലേക്ക് തന്നെ തിരികെ വിട്ടു.

ഏകദേശം 317 കിലോയോളം ഭാരം മത്സ്യത്തിനുണ്ടെന്ന് കരുതുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വൈറ്റ് സ്റ്റർജൻ. 14 അടി വരെ ഇവ നീളം വയ്ക്കാം. 680 കിലോ വരെ ഭാരമുണ്ടായേക്കാവുന്ന ഇവ 150 വർഷം വരെ ജീവിച്ചിരിക്കുമെന്ന് പറയപ്പെടുന്നു.