dubai

ദുബായ് : ദുബായിൽ ജൂലായ് ഒന്നു മുതൽ കടകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ക്യാരി ബാഗുകൾക്കും 25 ഫിൽസ് ചാർജ് ഈടാക്കും. പ്ലാസ്​റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. ഓൺലൈൻ ഡെലിവറികൾക്ക് ഒ​റ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് ബാഗുകൾ സ്ഥാപനങ്ങൾ ഒഴിവാക്കിയേക്കും.

രണ്ട് വർഷത്തിനുള്ളിൽ ഒ​റ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. കടകളിൽ കവറുകളുമായി എത്തുകയോ, കവറുകൾ പണം നൽകി വാങ്ങുകയോ വേണം. ഇതോടെ കോട്ടൺ, പേപ്പർ ബാഗുകളിലേക്ക് ആളുകൾ മാറുമെന്നാണ് കരുതുന്നത്. റസ്​റ്ററന്റുകൾ, തുണിക്കടകൾ തുടങ്ങിയ എല്ലാ കടകൾക്കും പ്ലാസ്റ്റിക് ബാഗ് നിയന്ത്രണം ബാധകമാണ്.