car

കോഴിക്കോട്: വടകരയ്ക്ക് സമീപം കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ച ശേഷം കാർ കത്തിച്ചു. കൂടത്തിൽ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.ബിജുവിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് കത്തിച്ചത്.

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന ആരോപണം നേരിട്ട വ്യക്തിയാണ് ബിജു. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് സംഘമോ കള്ളക്കടത്ത് സംഘമോ ആണ് ആക്രമണത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ സമീപത്തുള്ള കല്യാണവീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ പക കാരണമാണ് കാർ കത്തിച്ചതെന്നാണ് ബിജു പറയുന്നത്.