
നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് നാഡീവ്യൂഹമാണ്. മസ്തിഷ്കം, നട്ടെല്ല്, സുഷുമ്‌ന നാഡികൾ ഇവയെല്ലാം ഉൾപ്പെടുന്ന നാഡീവ്യൂഹവ്യവസ്ഥയ്ക്ക് പറ്റുന്ന ചെറിയ ആഘാതങ്ങൾ പോലും ഒരാളെ മരണത്തിലേക്കോ ജീവിതകാലം മുഴുവനുള്ള വൈകല്യത്തിലേക്കോ നയിക്കാം. അതുകൊണ്ടുതന്നെ, നാഡികളുടെ തകരാറ് അല്ലെങ്കിൽ നാഡി സംബന്ധമായ രോഗങ്ങൾ എന്നത് നിസാരമായി കാണരുത്.
നാഡി രോഗങ്ങൾക്ക് ശസ്ത്രിക്രിയ എന്നതല്ലാതെ മറ്റൊരു ചികിത്സയില്ല. എന്നാൽ ശസ്ത്രിക്രിയ പോലും പലപ്പോഴും വിജയിക്കണമെന്നില്ല. അതിനാൽ ജീവിതശൈലിയിൽ എന്തെങ്കിലും മാറ്റം വരുത്തിക്കൊണ്ട് ഈ രോഗങ്ങൾ തടയാൻ സാധിക്കുമോ എന്നത് കണ്ടെത്തുന്നതിനായി വർഷങ്ങളായി വിദഗ്ദ്ധർ പരീക്ഷണങ്ങൾ നിടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലണ്ടൻ ഇംപീരിയൽ കോളേജിലെ ഇതുസംബന്ധിച്ച ഒരു പരീക്ഷണം എലിയിൽ നടത്തിയിരുന്നു. പഠനത്തിനായി ഒന്നിടവിട്ട ദിവസങ്ങളിലാണ് എലികൾക്ക് ഭക്ഷണം കൊടുത്തിരുന്നത്. അതായത്, ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണം ആവശ്യത്തിന് കഴിക്കാമെങ്കിൽ അടുത്ത ദിവസം പട്ടിണി. ഇങ്ങനെ ഒരു മാസം ഈ ശീലം തുടർന്നശേഷം പരിശോധന നടത്തിയപ്പോൾ നാഡികൾക്കുണ്ടായിരുന്ന പ്രശ്നങ്ങൾ മാറിയതായി കണ്ടെത്തി. ഇതിലൂടെ നാഡി സംബന്ധമായ രോഗങ്ങൾക്ക് മുക്തി നേടാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തി.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്/ ഉപവാസം
എലികളിൽ നടത്തിയത് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതിയാണ്. ഒരു ദിവസം മുഴുവൻ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. അടുത്ത ദിവസം വെള്ളമോ ഗ്രീൻ ടീയോ കുടിക്കാം. മറ്റ് പാനീയങ്ങളോ ഭക്ഷണമോ കഴിക്കാൻ പാടില്ല. സാധാരണ ശരീരഭാരം കുറയ്ക്കാനാണ് ഈ രീതി പിന്തുടരുന്നതെങ്കിലും നിരവധി ആരോഗ്യഗുണങ്ങളും ഒപ്പം ലഭിക്കും.