ongc-chopper

ന്യൂഡൽഹി: ഒൻപത് പേരുമായി പറന്ന ഒ എൻ ജി സി (ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ) ഹെലികോപ്ടർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി. അറബിക്കടലിലെ എണ്ണ ഉത്പാദനകേന്ദ്രത്തിന് സമീപമാണ് ഹെലികോപ്ടർ ഇറക്കിയത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

രാവിലെ 11.50ഓടെയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറൻ മുംബയ്ക്ക് 60 നോട്ടിക്കൽ മൈൽ അകലെയുള്ള സാഗർ കിരൺ പെട്രോളിയം, പ്രകൃതി വാതകം ഉത്പാദന കേന്ദ്രത്തിന് സമീപമാണ് ഹെലികോപ്ടർ ഇറക്കിയത്. രണ്ട് പൈലറ്റ് ഉൾപ്പടെ ഏഴ് യാത്രക്കാർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. മാളവ്യ 16 കപ്പൽ, കോസ്റ്റ് ഗാർഡിന്റെ വിമാനം എന്നിവ രക്ഷാപ്രവർത്തനത്തിന് സംഭവസ്ഥലത്തെത്തി. മറ്റൊരു കപ്പൽ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Six persons have been rescued so far. https://t.co/iBVPTkgDJQ

— Oil and Natural Gas Corporation Limited (ONGC) (@ONGC_) June 28, 2022

മാളവ്യ 16 കപ്പലിൽ നാല് പേരെയും സാഗർ കിരൺ എണ്ണ ഉത്പാദന കേന്ദ്രത്തിന്റെ കപ്പലിൽ ഒരാളെയും രണ്ട് പേരെ വീതം വ്യോമസേനയുടെ വിമാനത്തിലും രക്ഷപ്പെടുത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.