p

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി ഞായറാഴ്ച നടത്തിയ ലോക്അദാലത്തിൽ 219.43 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി. സംസ്ഥാനത്തെ വിവിധ കോടതികളിലായി നിലവിലുണ്ടായിരുന്ന 13,814 കേസുകളും കോടതികളിലെത്തിയിട്ടില്ലാത്ത 7,025 തർക്കങ്ങളും മജിസ്ട്രേട്ട് കോടതികളിലുണ്ടായിരുന്ന 82,342 പെറ്റി കേസുകളുമാണ് തീർപ്പാക്കിയത്. പെറ്റി കേസുകളിൽ നിന്നായി 9.72 കോടി രൂപ സർക്കാരിലേക്ക് ഈടാക്കി. അടുത്ത ലോക്‌അദാലത്ത് ആഗസ്റ്റ് 13ന് നടക്കുമെന്ന് കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് അറിയിച്ചു.