astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 29 -1197 മിഥുനം 15 ബുധനാഴ്ച (രാത്രി 19 മണി 7 മിനിറ്റ് 59 സെക്കന്റ് വരെ തിരുവാതിര ശേഷം പുണർതം നക്ഷത്രം ,അമാവാസി അഥവാ കറുത്ത വാവ്)


അശ്വതി: വ്യാപാരരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകാം.വ്യവഹാരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.‍ ഇൻഷുറൻസ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക,മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്.

ഭരണി: അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയുണ്ട്. പുതിയ കാര്യങ്ങളില്‍ ഇടപെടുന്നതിന് അനുകൂലമായ സമയമല്ല. ആരോഗ്യ ‍കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. മോശം കൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.

കാർത്തിക : വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ ബാധിക്കുന്നതിനു സാദ്ധ്യത കാണുന്നുണ്ട്.കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം. പ്രണയ ചിന്ത മനസിനെ അലട്ടും.

രോഹിണി: പൊതുവെ എല്ലാ കാര്യങ്ങളിലും പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. ധനമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക. സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും. സ്വര്‍ണ വ്യാപാരികള്‍ക്കും റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മന്ദഗതി കാണുന്നു.

മകയിരം: വസ്തു ക്രയവിക്രയ രംഗത്ത് അപ്രതീക്ഷിത നഷ്ടങ്ങള്‍ കാണുന്നതിനാല്‍ ശ്രദ്ധിക്കുക. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചു കിട്ടും, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. അവിചാരിത തടസങ്ങള്‍ കാണുന്നതിനാല്‍ സശ്രദ്ധം ഏതു കാര്യവും ചെയ്യുക.

തിരുവാതിര: അപ്രതീക്ഷിതമായ കര്‍മ്മമേഖലയില്‍ ധനനഷ്ടങ്ങള്‍ നേരിടേണ്ടതായി വരാം.കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹംഭാവവും നിന്ദാശീലവും ഒഴിവാക്കണം. ഷിപ്പിംഗ്, വിദേശങ്ങളുമായി ബന്ധപ്പെട്ട മറ്റു മേഖലകള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്നവരും വളരെ സൂക്ഷ്മത പാലിക്കുക.

പുണര്‍തം: ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ ആദായ മാര്‍ഗങ്ങള്‍ നേടിയെടുക്കും.സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാര ലബ്ദി, നേതൃത്വ സ്ഥാനമലങ്കരിക്കൽ. വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍വവിധ നേട്ടങ്ങളും ലഭിക്കും. മറ്റു വന്‍കിട വ്യാപാര മേഖല കളില്‍ ചില പ്രതിസന്ധികള്‍ ഉടലെടുക്കും.

പൂയം: അനുകൂലമായ നേട്ടങ്ങള്‍ കൈവരും. അവിചാരിത ധനാഗമം ഉണ്ടാകും. റിയല്‍എസ്റ്റേറ്റ് രംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായി വലിയ ചില മുന്നേറ്റങ്ങള്‍ നടത്താനാകും. ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്ര ലാഭം , വിദേശ യാത്രാ സാഫല്യം.

ആയില്യം: ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങും. കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, കുടുംബ സുഹൃത്ത് സഹായിക്കും.

മകം: പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. തികച്ചും നൂതനമായ ചില ബിസിനസുകള്‍ ചെയ്യും. ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം. പുതിയ വ്യാപാര മേഖലയിലേയ്ക്ക് പ്രവേശിക്കും. സ്ത്രീകള്‍ക്ക് സ്വന്തം ബിസിനസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നതാണ്.

പൂരം: വന്‍കിട വ്യാപാരങ്ങള്‍ നടത്തുന്നവര്‍ക്ക് വലിയ സമൃദ്ധി കൈവരും. ഷെയര്‍ ബിസിനസില്‍ പെട്ടെന്നുള്ള തകര്‍ച്ചയുടെ സാദ്ധ്യത കാണുന്നു.ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, കാര്യങ്ങള്‍ അനുകൂലമാകും.

ഉത്രം: വസ്ത്രവ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ ഗുണകരമായ ചില മാറ്റങ്ങള്‍ വന്നുഭവിക്കും. വന്‍കിട വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കുക. വിദേശ ജോലി തരപ്പെടും, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും.

അത്തം: റിയല്‍ എസ്റ്റേറ്റ് രംഗത്ത് അവിചാരിതമായ പലനേട്ടങ്ങളും ഉണ്ടായേക്കാം. ഈശ്വര കൃപയുണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. ദൃഢ നിശ്ചയത്തോടെ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും.

ചിത്തിര: പുതിയ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ധനപരമായി വളരെ സമൃദ്ധി കൈവരിക്കും. വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും.

ചോതി: അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. വലിയ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ജാഗ്രതപാലിക്കുക.ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകാം.‍ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.

വിശാഖം: അപ്രതീക്ഷിത നഷ്‌ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയുണ്ട്‌. പുതിയ കാര്യങ്ങളില്‍ ഇടപെടുന്നതിന്‌ അനുകൂലമായ സമയമല്ല. വന്‍കിട വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക. കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും.

അനിഴം: അപ്രതീക്ഷിതമായ ചില വിഷമങ്ങള്‍ ബാധിക്കുന്നതിനു സാദ്ധ്യത കാണുന്നുണ്ട്‌. പൊതുവെ എല്ലാ കാര്യങ്ങളിലും പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. ധനമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്.അവസരങ്ങള്‍ നഷ്ടപെടുത്തരുത്.

കേട്ട: ഷെയര്‍ ബിസിനസില്‍ പെട്ടെന്നുള്ള തകര്‍ച്ചയുടെ സാദ്ധ്യത കാണുന്നു. വസ്‌തു ക്രയവിക്രയ രംഗത്ത്‌ അപ്രതീക്ഷിത നഷ്‌ടങ്ങള്‍ കാണുന്നതിനാല്‍ ശ്രദ്ധിക്കുക.കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം.

മൂലം: കര്‍മ്മ മേഖലയില്‍ ധന നഷ്‌ടങ്ങള്‍ നേരിടേണ്ടതായി വരാം. ഐ.ടി. മറ്റു വലിയ വ്യാപാരങ്ങള്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കുക. ഷിപ്പിംഗ്‌, വിദേശങ്ങളുമായി ബന്ധപ്പെട്ട മറ്റു മേഖലകള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്നവരും വളരെ സൂക്ഷ്‌മത പാലിക്കുക. ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന വേണ്ടി വരും.

പൂരാടം: സാങ്കേതികമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപൂര്‍വമായ നേട്ടങ്ങള്‍ ഉണ്ടാകും. വൈദ്യുതോപകരണ വ്യാപാരികള്‍ക്കും, ഗൃഹോപകരണ വ്യാപാരികള്‍ക്കും നേട്ടങ്ങള്‍.കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി, പുതിയ അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം.

ഉത്രാടം: വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സര്‍വ്വവിധ നേട്ടങ്ങളും ലഭിക്കും. വന്‍കിട വ്യാപാര മേഖലകളില്‍ ചില പ്രതിസന്ധികള്‍ ഉടലെടുക്കും. ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും.

തിരുവോണം: ദൃഢനിശ്ചയത്തോടെ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക്‌ ഫലമുണ്ടാകും. വലിയ വ്യാപാരങ്ങള്‍ നടത്തുന്നവര്‍ക്ക്‌ തീവ്രമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു.വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. അലസത വിട്ടൊഴിയും. പൊതുരംഗത്ത്‌ നേട്ടം.

അവിട്ടം: സ്വപ്രയത്‌നത്തിലൂടെ അസാമാന്യമായ പലവിധ നേട്ടങ്ങളും കൈവരിക്കുന്നതിനു സാധിക്കും. കാര്‍ഷികോല്‌പന്ന വ്യാപാരം അഭിവൃദ്ധി പ്രാപിക്കും. ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.

ചതയം: വസ്‌തു ക്രയവിക്രയ രംഗത്തുള്ളവര്‍ക്ക്‌ വളരെ നേട്ടങ്ങൾ ഉണ്ടാകും. തികച്ചും നവീനമായ പലവിധ മാര്‍ഗങ്ങളിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു ശ്രമിക്കും.ചലച്ചിത്ര രംഗത്തുള്ളവർക്ക് ദിനം അനുകൂലമാണ്.‍ ബിസിനസിൽ അഭിവൃദ്ധി ഉണ്ടാകും. പ്രണയം സഫലമാകും.

പൂരുരുട്ടാതി: അവിചാരിത പ്രതിബന്ധങ്ങള്‍ സുനിശ്ചിതം. വിദേശരംഗവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിക്കുക. അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്. വിദേശത്ത് ജോലി സാദ്ധ്യത.‍ ബന്ധുജന സന്ദർശനം മൂലം മനസുഖം ലഭിക്കും.

ഉത്രട്ടാതി: പുതിയ വ്യാപാര മേഖലയിലേയ്‌ക്ക്‌ പ്രവേശിക്കും. സ്‌ത്രീകള്‍ക്ക്‌ സ്വന്തം ബിസിനസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. ജീവിതാഭിലാഷങ്ങള്‍ യാഥാർത്ഥ്യം ആകും. പുന:പരീക്ഷയില്‍ വിജയിക്കും.

രേവതി: വ്യവഹാരങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നുചേരാനിടയുണ്ട്. വിദേശ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിക്കുക.മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.