ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ വച്ചാണ് നടന്നത്. കളമശ്ശേരി ചാക്കോളാസ് പവിലിയനിൽ പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സാധാരണഗതിയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയാണ് താരസംഘടനയുടെ യോഗം ചേരുന്നത്. എന്നാൽ കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും ജൂണിൽ യോഗം ചേർന്നിരുന്നില്ല.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ ഉൾപ്പടെയുള്ള പ്രമുഖർ യോഗത്തിനെത്തിയിരുന്നു. ഒട്ടേറെ താരങ്ങളെത്തിയ പരിപാടിയിൽ ഒരു കാറും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ കസ്റ്റമൈസ്‌ഡ് ഡിഫൻഡറാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. പതിവ് പോലെ ഡിഫൻഡറിന്റെയും നമ്പർ 369 തന്നെയാണ്. വീഡിയോ കാണാം.
