sivadasa-menon

തിരുവനന്തപുരം: മുൻ മന്ത്രി ശിവദാസമേനോന്റെ നിര്യാണത്തിൽ അനുശോചനമർപ്പിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്.

"വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള ആത്മബന്ധമാണ് സഖാവ് ശിവദാസമേനോനുമായിട്ടുള്ളത്. എല്ലാവരും അദ്ദേഹത്തെ സ്നേഹാദരത്തോടെ മാഷ് എന്നാണ് വിളിച്ചിരുന്നത്. എന്നെ സ്കൂളില്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എനിക്ക് മാഷാണ്. ഈ അടുത്ത ദിവസം പോലും അദ്ദേഹത്തെ മഞ്ചേരിയിലെ വീട്ടില്‍ പോയി കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. പതിവായി ഫോണിലും വിളിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വളരെ വേദനയും ദുഃഖവും ഉളവാക്കുന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഓരോ വഴിത്തിരിവിലും അദ്ദേഹത്തിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.''-എം ബി രാജേഷ്.