pranoy

ക്വ​ലാ​ലം​പൂ​ർ​:​ ​മ​ലേ​ഷ്യ​ൻ​ ​ഓ​പ്പ​ൺ​ ​ബാ​ഡ‌്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​എ​യ്സ് ​എ​ച്ച്.​ ​എ​സ് ​പ്ര​ണോ​യ് ​ര​ണ്ടാം​ ​റൗ​ണ്ടി​ലെ​ത്തി.​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ഒ​ന്നാം​ ​റൗ​ണ്ടി​ൽ​ ​മ​ലേ​ഷ്യ​ൻ​ ​താ​രം​ ​ഡാ​ര​ൻ​ ​ലി​യ്യൂ​വി​നെ​യാ​ണ് ​പ്ര​ണോ​യ് ​കീ​ഴ​ട​ക്കി​യ​ത്.​ ​സ്കോ​ർ​:​ 21​ ​-14,​​​ 17​-21,​​​ 21​-18.

അ​തേ​സ​മ​യം​ ​ഇ​ന്ത്യ​യു​ടെ​ ​സാ​യ് ​പ്ര​ണീ​തും​ ​സ​മീ​ർ​ ​വ​ർ​മ്മ​യും​ ​ആ​ദ്യ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ ​ലോ​ക​ ​ആ​റാം​ ​ന​മ്പ​ർ​ ​താ​രം​ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ​ ​ആ​ന്റ​ണി​ ​സി​നി​സു​ക​ ​ജി​ന്റിം​ഗി​നോ​ടാ​ണ് ​സാ​യ് ​പ്ര​ണീ​തി​നോ​ട് ​തോ​റ്റ​ത്.​ ​​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ​ ​ത​ന്നെ​ ​ജോ​നാ​ഥാ​ൻ​ ​ക്രി​സ്റ്റി​യോ​ടാ​ണ് ​സ​മീ​ർ​ ​വ​ർ​മ്മ​ ​തോ​റ്റ​ത്.​ ​വ​നി​താ​ ​ഡ​ബി​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ശ്വി​നി​ ​പൊ​ന്ന​പ്പ​ ​-​ ​എ​ൻ.​ ​സി​ക്കി​ ​റെ​ഡ്ഡി​ ​സ​ഖ്യ​വും​ ​പു​റ​ത്താ​യി.